കനത്ത മഴ: 12 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള അപകട സാധ്യതകൾ കണക്കിലെടുത്ത് 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിൽ 17 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 16 വരെയാണ് ഓറഞ്ച് അലർട്ട്. ഡാമുകളിലെല്ലാം ജലനിരപ്പ് ഉയർന്നതോടെ ഇതുവരെ 33 ഡാമുകൾ തുറന്നു.
പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ സന്ദേശം നൽകി. മുല്ലപ്പെരിയാറിൽ നിന്നും സ്പിൽവേ വഴി വെള്ളം തുറന്നു വിടുകയാണ്. ജലനിരപ്പ് 140 അടിയായതോടെയാണ് മുല്ലപ്പെരിയാർ തുറക്കാൻ തീരുമാനമായത്. മുല്ലപ്പെരിയാർ ഡാം തുറന്ന സാഹചര്യത്തിൽ പെരിയാർ കരപ്രദേശങ്ങളിൽ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി,പൊൻമുടി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു.
മലബാറിലും മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിടത്ത് അഞ്ചിടത്ത് ഉരുൾപൊട്ടി. ദുരന്തബാധിതമേഖലകളിലെ ആളുകളെ മാറ്റിപാർപ്പിച്ചു. ആനക്കാംപൊയിൽ,മറിപ്പുഴ പ്രദേശങ്ങളിൽ മൂന്നാംതവണയും ഉരുൾപൊട്ടി. വയനാട് ബാണാസുരസാഗറിലെ ജലനിരപ്പ് വൻതോതിൽ ഉയരുന്നു. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിൽ കനത്തമഴ. പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം പൂർണമായും അടച്ചു. പൊൻമുടി, വിതുര എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ചിറ്റാർ പാലത്തിൽ വെള്ളംകയറിയതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. കല്ലാർ നിറഞ്ഞു കവിഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ഇരുകരയിലുള്ളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു