കെഎസ്ആർടിസിയിൽ രാത്രികാല സർവീസുകളിൽ ഇനി സിംഗിൾ ഡ്യൂട്ടി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ രാത്രികാല സർവീസുകളിൽ സിംഗിൾ ഡ്യൂട്ടി നിർബന്ധമാക്കുന്നു. കൊല്ലം അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ദീർഘദൂര സർവീസുകളിൽ ഒരു ഡ്രൈവർമാർ എട്ടുമണിക്കൂർ ബസോടിച്ചാൽ മതിയാകും. ഡ്രൈവർമാരുടെ ജോലിഭാരം കുറയ്ക്കാൻ ക്രൂചെയിഞ്ചും ഡ്രൈവർ കം കണ്ടക്ടർ സംവിധാനവും ഏർപ്പെടുത്തും. യൂണിയനുകളുമായി ആലോചിച്ച ശേഷമായിരിക്കും മാറ്റം നടപ്പാക്കുക.

ഇന്നലെ കൊല്ലം കെട്ടിയം ഇത്തിക്കരയിൽ കെ.എസ്.ആർ.ടി.സി ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്നു പേർ മരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് സി.സി.ടി.വി.ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.