റിയാദിൽ ഹജ്ജ് നിർവ്വഹിക്കാനെത്തിയ വിദേശികളുടെ എണ്ണം 13 ലക്ഷം കവിഞ്ഞു

റിയാദ്: ശനിയാഴ്ച വരെ ഹജ്ജ് നിർവ്വഹിക്കാനെത്തിയ വിദേശികളുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. ജവാസാത് ഡയറക്ട്രേറ്റിന്റെ കണക്കു പ്രകാരം ശനിയാഴ്ചവരെ 13,02,192 വിദേശ തീർത്ഥാടകർ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി എത്തി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ ആറു ശതമാനം വർദ്ധനവുണ്ട്.

തീർത്ഥാടകാരിൽ 12,19,725 പേർ വ്യോമ മാർഗമാണ് എത്തിയത്. 67,799 പേർ കര മാർഗവും 14,668 പേർ കടൽ മാർഗവുമാണ് എത്തിയതെന്ന് ജവാസാത് ഡയറക്ട്രേറ്റ് വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിച്ചതിനു ശേഷം മക്കയിൽ പിറന്ന ആദ്യ കണ്മണിക്ക് ജന്മം നൽകിയത് ഇന്ത്യൻ തീർത്ഥാടകയാണ്.