425 രൂപയുടെ സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ

ദില്ലി: വമ്പന്‍ സ്വാതന്ത്ര്യദിന ഓഫറുമായി എയർഇന്ത്യ രംഗത്ത്.  425 രൂപ മുതൽ ആഭ്യന്തരയാത്ര നടത്താനുളള ആകർഷകമായ ഓഫറുകളുമായാണ്  എയർഇന്ത്യ എത്തിയിരിക്കുന്നത്. ആഭ്യന്തര യാത്രകൾക്കും അന്താരാഷ്ട്ര യാത്രകൾക്കും എയർഇന്ത്യയുടെ ആനുകൂല്യം ലഭിക്കും. ആഭ്യന്തര യാത്രകൾ 425 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾ 7000 രൂപ മുതലും  നടത്താം.

ഈ മാസം 15 വരെ മാത്രമായിരിക്കും ഓഫർ നിലനിൽക്കുക. എയർ ഇന്ത്യ വെബ്‍സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വെബ്സൈറ്റിൽ 18INDIA എന്ന കോഡ് ടൈപ്പ് ചെയ്താൽ മാത്രമേ സ്വാതന്ത്ര്യദിന ഓഫർ കിട്ടുകയുള്ളൂ. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് എയർ ഏഷ്യയും ജെറ്റ് എയർവേസും യാത്രക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എയർഎഷ്യയിൽ ഓഫർ നിരക്ക് അനുസരിച്ച് 1200 രൂപയിലും താഴെയാണ് ടിക്കറ്റ് വിൽപ്പന തുടങ്ങുക.