പ്രശസ്ത മാർക്‌സിയൻ ചിന്തകൻ സാമിർ അമീൻ അന്തരിച്ചു

പാരിസ്: പ്രശസ്ത മാർക്‌സിയൻ ചിന്തകൻ സാമിർ അമീൻ (86) അന്തരിച്ചു. ഈജിപ്ഷ്യൻ, ഫ്രഞ്ച് പൗരത്വമുള്ള അമീന്റെ മരണം പാരീസിലായിരുന്നു. ഫ്രാൻസിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ഡിപ്ലോമയും സ്റ്റാറ്റിസിറ്റിക്‌സിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുമെടുത്തു. 1970കളിലും 80കളിലും ഏറെ പ്രചാരം നേടിയ ‘യൂറോസെൻട്രിസം’ എന്ന പ്രയോഗത്തിെൻറ ഉപജ്ഞാതാവ് സാമിർ അമീനായിരുന്നു.

കൈറോയിലെ ഇൻസ്റ്റിറ്റിയുട്ട് ഫോർ മാനേജ്‌മെൻറിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം സെനഗാളിലെ ദാക്കറിൽ തേഡ് വേൾഡ് ഫോറം ഡയറക്ടറായി. ‘ദ ലിബറൽ വൈറസ്’, ‘എ ലൈഫ് ലുക്കിങ് ഫോർവേഡ്’, ‘അക്യൂമുലേഷൻ ഓൺ എ വേൾഡ് സ്‌കെയ്ൽ’, കാപിറ്റലിസം ഇൻ ദ എയ്ജ് ഓഫ് ഗ്ലോബലൈസേഷൻ’ എന്നിവയടക്കം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.