മലമ്പുഴ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തും

പാലക്കാട്: പ്രളയക്കെടുതിയിലായ പാലക്കാട്ട് കനത്ത മഴ തുടരുന്നതിനാൽ മലമ്പുഴ ഡാമിന്റെ ഷട്ടർ അൽപസമയത്തിനകം 45 സെന്റീമീറ്ററായി ഉയർത്തും. നാലടി ഉയർത്തിയിരുന്ന അണക്കെട്ടിന്റെ ഷട്ടറുകൾ പ്രളയമൊഴിവാക്കാൻ കഴിഞ്ഞ ദിവസം താഴ്ത്തിയെങ്കിലും അർധരാത്രിയിൽ തുടങ്ങിയ മഴയാണ് സ്ഥിതി സങ്കീർണമാക്കിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.