ശബരിമല വിമാനത്താവളം : ഡൊമെസ്റ്റിക്കോ അതോ ഇന്റർനാഷണലോ ? ആശയക്കുഴപ്പം തുടരുന്നു

കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കുന്ന ശബരിമല വിമാനത്താവളത്തിന്റ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നു. കെ.എസ്.ഐ.ഡി.സിക്കാണ് സംസ്ഥാന സർക്കാർ നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. പദ്ധതിയുടെ പരിസ്ഥിതി- സാങ്കേതിക പഠനം നടത്തുന്നതിനായി ലൂയിസ് ബർഗർ എന്ന അന്താരാഷ്ട്ര കമ്പനിക്കാണ് കെ.എസ്.ഐ.ഡി.സി കരാർ നൽകിയിരിക്കുന്നത്. ലൂയിസ് ബർഗർ ഇതിനോടകം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്‌റെ അടിസ്ഥാനത്തിൽ വിമാനത്താവളം ഡൊമെസ്റ്റിക് വേണമൊ അതോ ഇന്റർനാഷണൽ വേണമൊ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. വിമാനത്താവളത്തിന്റ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടാണ് നിലവിലെ ആശയക്കുഴപ്പം. ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്നതിനാൽ സ്ഥലം ഏറ്റെടുപ്പ് സർക്കാരിന് വലിയ തലവേദനയാകും. രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്‌റ്റേറ്റ് സർക്കാർ ഭൂമിയാണ്. എന്നാൽ നിലവിലെ ഉടമസ്ഥരായ ബിലീവിഴ്‌സ് ചർച്ചിൽനിന്നും ഭൂമി വിലക്ക് ഏറ്റെടുക്കുന്നത് നിയമതടസ്സങ്ങൾ സൃഷ്ടിക്കും.

ഈസാഹചര്യത്തിലാണ് വിമാനത്താവളത്തിന്റ വലിപ്പം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിനായി 2500 ഏക്കറാണ് ഏറ്റെടുക്കേണ്ടത്. എന്നാൽ ഡൊമെസ്റ്റിക് വിമാനത്താവളത്തിനായി 500 ഏക്കർ ഏറ്റെടുത്താൽ മതിയാകും. സ്ഥലം ഏറ്റെടുപ്പ് സർക്കാരിന് മുന്നിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായാൽ 500 ഏക്കർ ഏറ്റെടുത്ത് ഡൊമെസ്റ്റിക വിമാനത്താവളം നിർമ്മിക്കുന്നതിനാകും സർക്കാർ ശ്രമിക്കുക. എന്നാൽ ഡൊമെസ്റ്റിക് വിമാനത്താവളത്തിനെതിരെ പ്രദേശവാസികളും, പ്രവാസികളും അയ്യപ്പ ഭക്ത സംഘടനകളും ഒരുപോലെ എതിർപ്പുമായി രംഗത്ത് എത്തുമെന്ന് ഉറപ്പാണ്. മധ്യതിരുവിതാംകൂറിലെ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളംതന്നെ ആയിരിക്കണമെന്നാണ് പൊതുവികാരം. സ്ഥലം ഏറ്റെടുക്കുന്നത് ധാരണയിൽ എത്തിയിട്ടുവേണം മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്. ഇൻറ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെയും (ഐസിഎഒ) ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെയും(ഡിജിസിഎ) മാർഗ നിർദേശ പ്രകാരമാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നിയമസാധുതാ പരിശോധന, സ്ഥലത്തിൻറ്റെ മൂല്യ നിർണയം, ഏറ്റെടുക്കലിനുളള മാർഗങ്ങൾ, 30 വർഷം മുന്നിൽ കണ്ട് ദീർഘദൃഷ്ടിയോടെയുളള വിമാനത്താവള നിർമാണം, പാസഞ്ചർ ടെർമിനൽ സമുച്ചയം, കാർഗോ ടെർമിനൽ കേന്ദ്രം, വെയർഹൗസ്, റൺവേ, ടാക്‌സിവേ, റഡാർ ആൻഡ് ലാൻഡിംഗ് ടേക്ക് ഓഫ് സിസ്റ്റംസ്, കൺട്രോൾ ടവർ, ഫയര്‍സ്റ്റേഷൻ, ഫ്യൂവലിംഗ് സ്റ്റേഷൻ, ഇൻസ്ട്രുമെൻറ്റ് ലാൻഡിംഗ് സിസ്റ്റം, നൈറ്റ് ലാൻഡിംഗ്
ഫെസിലിറ്റി, മെയിൻറ്റനൻസ് വർക് ഷോപ് തുടങ്ങി അന്താരാഷ്ട്ര വിമാനത്താവളമായി ഭാവിയിൽ വികസിപ്പിക്കുന്നതിന് സഹായിക്കുന്ന മാസ്റ്റർ പ്ലാൻ ആണ് തയ്യാറാക്കേണ്ടത്. ചുരുക്കത്തിൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ നിലനിൽക്കെ ശബരിമല വിമാനത്താവളം ഇന്റർനാഷണൽ വേണമൊ അതോ ഡൊമെസ്റ്റിക് വേണമൊ എന്ന ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
ഫെസിലിറ്റി, മെയിൻറ്റനൻസ് വർക് ഷോപ് തുടങ്ങി അന്താരാഷ്ട്ര വിമാനത്താവളമായി ഭാവിയിൽ വികസിപ്പിക്കുന്നതിന് സഹായിക്കുന്ന മാസ്റ്റർ പ്ലാൻ ആണ് തയ്യാറാക്കേണ്ടത്. ചുരുക്കത്തിൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ നിലനിൽക്കെ ശബരിമല വിമാനത്താവളം ഇന്റർനാഷണൽ വേണമൊ അതോ ഡൊമെസ്റ്റിക് വേണമൊ എന്ന ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു