മക്കയിൽ ഹജ്ജ് യാത്ര വാഗ്ദാനംചെയ്ത് തട്ടിപ്പ്: 93 പേർ അറസ്റ്റിൽ

മക്ക: ഹജ്ജ് യാത്ര വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ 93 ആളുകളുടെ പേരിൽ മക്ക പോലീസ് കേസെടുത്തു. ഇവരുടെ പേരിലുള്ള കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് പറഞ്ഞു. ഹജ്ജ് സേവനം വാഗ്ദാനം ചെയ്യുന്ന വ്യാജ സ്ഥാപനങ്ങളിൽ പണം അടച്ച് വഞ്ചിതരാകരുതെന്ന് മക്ക പ്രവിശ്യാ പോലീസ് കമാൻഡർ മേജർ ജനറൽ അബ്ദുല്ലത്തീഫ് അൽ ശത്റി തീർഥാടകർക്ക് മുന്നറിയിപ്പ് നൽകി.
ഈ മാസം 16 മുതൽ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഉണ്ടാകും. ഇതിന്റെ ഭാഗമായി 40 ചെക്ക് പോസ്റ്റുകളാണ് പ്രവേശന കവാടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. വ്യാജ ഹജ്ജ് അനുമതിപത്രം തിരിച്ചറിയുന്നതിന് പ്രത്യേകം ഡിജിറ്റൽ സ്‌കാനർ ചെക്പോയിന്റുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തതായും മേജർ ജനറൽ അബ്ദുല്ലത്തീഫ് അൽ ശത്റി പറഞ്ഞു. ഹജ്ജ് അനുഷ്ഠാനങ്ങൾ നടക്കുന്ന അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിൽ അനുമതിപത്രം ഇല്ലാതെ നുഴഞ്ഞുകയറുന്നവരെ കണ്ടെത്താൻ 50 സ്‌ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ