വീട്ടമ്മയെ പീഡിപ്പിച്ച കേസ്: രണ്ട് വൈദികർ കീഴടങ്ങി

കൊല്ലം: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് വൈദികർ കീഴടങ്ങി. ഒന്നും നാലും പ്രതികളാണ് കീഴടങ്ങിയത്. ഒന്നാം പ്രതി എബ്രഹാം വർഗീസും നാലാം പ്രതി ജെയ്സ് കെ ജോർജും കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്.

കുമ്പസാര രഹസ്യം പുറത്തു വിടുമെന്നും പറഞ്ഞാണ് വൈദികർ വീട്ടമ്മയെ പീഡിപ്പിച്ചിരുന്നത്. വൈദികന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കേരള പൊലീസ് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വൈദികർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്.