ബാണാസുര ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും ഉയർത്തും

കൽപ്പറ്റ: സംസ്ഥാനത്ത് മഴക്കെടുതി അവസാനിക്കുന്നില്ല. വയനാട് ജില്ലയിൽ വീണ്ടും ഉരുൾപൊട്ടി. കുറിച്യർ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 25 ഏക്കർ കൃഷി നശിച്ചു. നീരൊഴുക്ക് കുറയാത്ത സാഹചര്യത്തിൽ ബാണാസുരസാഗർ ഡാമിന്റെ 4 ഷട്ടറുകൾ ഉച്ചയ്ക്ക് 20 സെന്റീമീറ്റർ കൂടി ഉയർത്തും. നിലവിൽ 90 സെന്റീമീറ്റർ ഉയർത്തിയ നിലയിലാണ് ബാണാസുര സാഗറിന്റെ ഷട്ടറുകൾ ഉള്ളത്.
മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നതിനാൽ കക്കാട് ആറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. കക്കി അണക്കെട്ടിന്റെ ഭാഗമായ ആനത്തോട് ഡാമിന്റെ ഷട്ടറുകളും കൊച്ചു പമ്പ ഡാമിന്റെ ഷട്ടറുകളും തുറന്നു. പമ്പ തൃവേണി ഉൾപ്പെടെ പമ്പാ നദിയുടെ തീരത്തുള്ളവരും ശബരിമല തീർഥാടകരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടമലയാറിൽ നിന്നുള്ള നീരൊഴുക്ക് കൂടിയതോടെ പെരിയാറിൽ ജലനിരപ്പ് അൽപ്പമുയർന്നു. ശുദ്ധജല വിതരണത്തിന്റെ നിയന്ത്രണം ഇന്ന് കൂടി തുടരുമെന്ന് അധികൃതർ വിശദമാക്കി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.68 അടിയായി കുറഞ്ഞു . ചൊവ്വാഴ്ച വരെ ഷട്ടർ അടയ്ക്കില്ലെന്നാണ് സൂചന.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു