മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യപാസ്പോർട്ട്: സുഷമ സ്വരാജ്

ന്യൂഡൽഹി്: കേരളത്തിലെ മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി ഡൂപ്ളിക്കേറ്റ് പാസ്പോർട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സുഷമ സ്വരാജിന്റെ ട്വിറ്ററിലാണ്‌ ഇത് സംബന്ധിച്ച് പ്രഖ്യാപനം. പ്രളയം അവസാനിച്ച് അന്തരീക്ഷം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം പാസ്പോർട്ട് കേന്ദ്രത്തിൽ ബന്ധപ്പെടാൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. മഴക്കെടുതിയിൽ  നിരവധി പേർക്ക് പാസ്പോർട്ടും മറ്റ്  രേഖകളും നഷ്ടമായിരുന്നു. ഇതേ തുടർന്നാണ് സുഷമ സ്വരാജിന്റെ പ്രഖ്യാപനം.