കൊട്ടിയത്ത് വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

കൊല്ലം:  കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു . 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്റ്ററും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.  അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു.