റെയിൽവേയിലെ യാത്രാ ഇൻഷ്വറൻസ് ഇനി സൗജന്യമല്ല

ഡൽഹി: ഡിജിറ്റലായി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കു ലഭിച്ചിരുന്ന സൗജന്യ യാത്രാ ഇൻഷ്വറൻസ് നിർത്തലാക്കും. ഇന്ത്യൻ റെയിൽവേസ് കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വഴിയുള്ള ബുക്കിംഗിന് കഴിഞ്ഞ ഡിസംബറിലാണ് സൗജന്യ ഇൻഷ്വറൻസ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ ഒന്നിന് ഇത് ഐച്ഛികമാക്കും. ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ സ്‌ക്രീനിൽ ഇൻഷ്വറൻസ് വേണോ വേണ്ടയോ എന്ന ചോദ്യം ഉണ്ടാകും.

അപകടമരണത്തിനു പരമാവധി പത്തുലക്ഷം രൂപ, അപകടഫലമായി ശാരീരിക ന്യൂനത വന്നാൽ പരമാവധി ഏഴരലക്ഷം, പരിക്കേറ്റാൽ പരമാവധി രണ്ടുലക്ഷം രൂപ എന്നിങ്ങനെയാണ് നിലവിലുള്ള ഇൻഷ്വറൻസ് തുക.