സ്പാ​നി​ഷ് പ്ര​തി​രോ​ധ​താ​രം ജെ​റാ​ഡ് പി​ക്വെ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു

മാ​ഡ്രി​ഡ്: ബാ​ഴ്സ​ലോ​ണ​യു​ടെ സ്പാ​നി​ഷ് പ്ര​തി​രോ​ധ​താ​രം ജെ​റാ​ഡ് പി​ക്വെ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു. റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ പു​റ​ത്താ​ക​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു വി​ര​മി​ക്ക​ൽ. 2009-ൽ ​സ്പെ​യി​നി​നാ​യി അ​ര​ങ്ങേ​റി​യ പി​ക്വെ, 102 മ​ത്സ​ര​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ ജേ​ഴ്സി​യ​ണി​ഞ്ഞു. സെ​ന്‍റ​ർ ബാ​ക്ക് പൊ​സി​ഷ​നി​ൽ ക​ളി​ച്ച പി​ക്വെ അ​ഞ്ചു ഗോ​ളു​ക​ൾ ദേ​ശീ​യ ടീ​മി​നാ​യി നേ​ടി.  2010-ൽ ​ലോ​ക​ക​പ്പ് നേ​ടി​യ സ്പാ​നി​ഷ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു പി​ക്വെ.

ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം യൂ​റോ​ക​പ്പി​ലും സ്പെ​യി​ൻ കി​രീ​ടം നേ​ടി​യ​പ്പോ​ൾ പി​ക്വെ, ടീ​മി​ന്‍റെ നെ​ടും​തൂ​ണാ​യി മാ​റി​യി​രു​ന്നു.  2016 ഒ​ക്ടോ​ബ​റി​ൽ അ​ൽ​ബേ​നി​യ​യ്ക്കെ​തി​രാ​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ശേ​ഷം, അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ക്കാ​നു​ള്ള തീ​രു​മാ​നം അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ലോ​ക​ക​പ്പി​നു​ശേ​ഷം വി​ര​മി​ക്കാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ദ്ധ​തി. ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ റ​ഷ്യ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടാ​ണ് സ്പെ​യി​ൻ പു​റ​ത്താ​യ​ത്