ഇടുക്കിയിലും ഇടമലയാറിലും അണക്കെട്ടിലേക്കുളള നീരൊഴുക്ക് കുറഞ്ഞു

ഇടുക്കി: ഇടുക്കിയിൽ ആശങ്ക അകലുന്നു വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ഡാമിൽ ജലനിരപ്പ് 2,400 അടിക്ക് താഴെ എത്തി. നിലവിൽ 2398.92 അടിയാണ് ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല.
ഇടമലയാർ അണക്കെട്ടിലും നേരിയ തോതിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. നിലവിൽ 168.90 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇന്നലെ വൈകീട്ട് 168.98 മീറ്ററായിരുന്നു ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ഷട്ടറുകൾ തൽക്കാലം തുറന്നിടും. രണ്ടു ഷട്ടറുകളിലൂടെ സെക്കൻഡിൽ 200 ഘനമീറ്റർ വെള്ളമാണ് ഇപ്പോഴും പുറത്തേക്ക് ഒഴുക്കുകയാണ്. അതേസമയത്ത് സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു