സ്ട്രീറ്റിൽ റേഡിയോ വിൽപ്പനയുമായി ജൂനിയർ സച്ചിൻ

ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിൽ വീണ്ടും അത്ഭുതം സൃഷ്ടിച്ച് അർജുൻ ടെൻഡുൽക്കർ. പരിശീലന സെക്ഷനിൽ ഇന്ത്യൻ താരങ്ങളെ പേസുകൊണ്ട് വിറപ്പിച്ചും, ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ മഴ പെയ്തപ്പോൾ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ചും അർജുൻ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ, ഹർഭജൻ സിംഗ് പുറത്തുവിട്ട ഒരു ചിത്രമാണ് അർജുനെ വീണ്ടും വാർത്തകളിൽ നിറച്ചിരിക്കുന്നത്. എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ഇപ്പോഴിതാ ലോർഡ്സ് സ്ട്രീറ്റിൽ ഡിജിറ്റൽ റേഡിയോ കച്ചവടക്കാരനായി മാറിയിരിക്കുകയാണ് താരം.
പതിനെട്ടുകാരനായ അർജുന് സഹായത്തിന് മുൻ ഇന്ത്യൻ താരവും സച്ചിന്റെ അടുത്ത സുഹൃത്തുമായ ഹർഭജൻ സിംഗ് ഒപ്പമുണ്ട്. ‘ നോക്കൂ ആരാ റേഡിയോ വിൽക്കുന്നതെന്ന്. 50 എണ്ണം വിറ്റു കഴിഞ്ഞു, ഇനി വളരെ കുറച്ചേ ജൂനിയർ സച്ചിന്റെ പക്കലുളളൂ ‘, അർജുൻ റേഡിയോ വിൽക്കാനായി നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഭാജി ട്വീറ്റ് ചെയ്തു.
വെളളിയാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ രണ്ടു തവണയാണ് മഴമൂലം കളി മുടങ്ങിയത്. മഴ മൂലം ഗ്രൗണ്ട് സ്റ്റാഫ് സാധാരണ ഡ്യൂട്ടി സമയത്തേക്കാൾ കൂടുതൽ സമയമാണ് ജോലി ചെയ്യേണ്ടി വന്നത്. ഇതു മനസ്സിലാക്കിയാണ് ഇവരെ സഹായിക്കാൻ അർജുൻ മുന്നോട്ടുവന്നത്. അർജുന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് തങ്ങളുടെ ഔദ്യോഗിക പേജിൽ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.
ലണ്ടനിലുളള അർജുൻ നെറ്റ് പരിശീലനത്തിന് ഇന്ത്യൻ താരങ്ങളെ സഹായിക്കുന്നുണ്ട്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത് സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കറായിരുന്നു.
ശ്രീലങ്കയിൽ നടന്ന യൂത്ത് ടെസ്റ്റ് പരമ്പരയിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അർജുൻ. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള ഏകദിന പരമ്പരയിൽ ടീമിൽ ഇടം ലഭിക്കാതെ പോയതോടെയാണ് അർജുൻ ലണ്ടനിലേക്ക് പറന്നത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുൾപ്പടെയുള്ള താരങ്ങൾക്ക് നെറ്റ്സിൽ പന്തെറിഞ്ഞുകൊടുക്കാനും ഇടംകയ്യൻ പേസ് ബോളറായ അർജുനുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കളിക്കിടെ മഴയെത്തുമ്പോഴെല്ലാം ഗ്രൗണ്ട് സ്റ്റാഫിന് സഹായമായും അർജുനെത്തിയത്.
ടീം ഏകദിന പരമ്പര ആരംഭിച്ചതോടെ ഒഴിവു സമയം ആഘോഷിക്കാൻ അർജുൻ ലണ്ടനിലെത്തി. ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വയറ്റുമൊത്തുള്ള അർജുന്റെ ചിത്രങ്ങളും ഇതിനകം വൈറലായിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ കളികൾ കണ്ടും അവർക്കൊപ്പം ചെലവഴിച്ചും കൂടുതൽ പരിചയസമ്പത്ത് നേടുകയാണ് അർജുന്റെ ലക്ഷ്യം.
ഇംഗ്ലണ്ട് പര്യടനത്തിലെ നിർണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾക്ക് നെറ്റ്സിൽ പന്തെറിഞ്ഞു കൊടുക്കാൻ സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കറും ഉണ്ടായിരുന്നു. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് കോഹ്ലി ഉൾപ്പെടെയുള്ളവർക്ക് അർജുൻ പന്തെറിഞ്ഞുകൊടുത്തത്.
ഇന്ത്യൻ ടീമിൽ ശക്തരായ പേസ് ബോളർമാരുണ്ടെങ്കിലും ഇടംകൈ ബോളർമാർ ഇല്ലാത്തതിനാലാണ് അർജുനെയും പരിശീലനത്തിന്റെ ഭാഗമാക്കിയത്. ടീമിലെ പ്രധാന താരങ്ങളെല്ലാം അർജുന്റെ ബോളുകൾ നേരിടാൻ പരിശീലന വേളയിൽ സമയം കണ്ടെത്തി. എഡ്ജ്ബാസ്റ്റനിൽ നടന്ന ആദ്യ ടെസ്റ്റിൽ 31 റൺസിന് തോറ്റ ഇന്ത്യ, ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിജയം മാത്രം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയന്നത്.
-
You may also like
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
-
നീരജ് ചോപ്രയ്ക്ക് വെള്ളി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
-
വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം മിതാലി രാജ്; അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു