കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ശ്രീനഗറിലെ ബട്ടാമലൂ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ തുടരുകയാണെന്നാണു റിപ്പോർട്ട്.

ഭീകരരുടെ ഒളിസങ്കേതം സംബന്ധിച്ചു സൂചന ലഭിച്ചതിനെ തുടർന്ന് തെരച്ചിൽ നടത്താനെത്തിയ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നെന്ന് ജമ്മു കശ്മീർ ഡിജിപി എസ്.പി.വൈദ് ട്വീറ്റ് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞിരിക്കുകയാണ്.