ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു;

ഇടുക്കി:  വൃഷ്ടിപ്രദേശത്ത് മഴകുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി.  നിലവിൽ 2399.20 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല. ചൊവ്വാഴ്ചവരെ ഷട്ടറുകൾ അടക്കേണ്ടതില്ലെന്നാണ് കെ.എസ്.ഇ.ബി നിലപാട്‌.

പ്രളയം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് സംസ്ഥാനത്തെത്തും. ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കുന്ന കേന്ദ്രആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി വൈകീട്ട് ചർച്ച നടത്തും.