പ്രശസ്ത ഇംഗ്ലീഷ്‌ സാഹിത്യകാരൻ വി.എസ് നെയ്പാൾ അന്തരിച്ചു

ലണ്ടൻ: വിഖ്യാത സാഹിത്യകാരനും നൊബേൽ പുരസ്‌കാര ജേതാവുമായ വി.എസ്.നയ്പാൾ (85) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ ശനിയാഴ്ച രാത്രി നയ്പാൾ അന്തരിച്ചത് 2001ലാണ് നയ്പാളിന് സാഹിത്യ നോബേൽ ലഭിച്ചത്.

1932ൽ ട്രിനിടാഡിൽ ജനിച്ച നയ്പാൾ, മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്’, ‘എ ബെൻഡ് ഇൻ ദ റിവർ’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. 1950ൽ ഒരു സ്‌കോളർഷിപ് ലഭിച്ചതോടെ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ നയ്പാൾ, അവിടെവച്ചാണ് കൃതികളിലേറെയും രചിച്ചത്.