ഒളിച്ചോടി വിവാഹം കഴിക്കണമെങ്കിൽ ഇനി പെൺകുട്ടിയുടെ പേരിൽ ഫിക്‌സഡ് ഡിപ്പോസിറ്റ് വേണം

ൺകുട്ടിയുടെ പേരിൽ ഭര്‍ത്താവ് സ്ഥിരനിക്ഷേപം തുടങ്ങണമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. പെണ്‍കുട്ടിയെ പോറ്റാന്‍ കഴിവുണ്ടെന്ന് തെളിയിക്കാന്‍ ഭാര്യയുടെ പേരില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ കൂടി വരൻ ഹാജരാക്കണം. വീട്ടുകാരില്‍ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് ഒളിച്ചോടി വിവാഹം കഴിച്ച ദമ്പതികൾ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയുടെ പേരില്‍ അമ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം വരെയുള്ള തുക സ്ഥിരനിക്ഷേപമാക്കിയിട്ട് വരികയാണെങ്കില്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഒരു മാസത്തിനുള്ളില്‍ ഭാര്യയുടെ പേരില്‍ രൂപ നിക്ഷേപിക്കണമെന്നും കോടതി പറഞ്ഞു.
വിവാഹതിരാകുന്നവർ വ്യത്യസ്ത ജാതിയിൽ പെട്ടവരാകാം. ഇതാണ് വീട്ടുകാര് വിവാഹത്തെ എതിര്‍ക്കുന്നതിനുള്ള കാരണം. അതിനാല്‍ വീട്ടുകാരില്‍ നിന്നും ഇവർക്ക് പൊലീസ് സംരക്ഷണം നല്‍കണം എന്ന് കോടതി ഉത്തരവുണ്ടായിരുന്നു. ഒളിച്ചോടി പോകുന്നവരില്‍ നിയമവിരുദ്ധ വിവാഹങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും പൊലീസിന് നിര്‍ദേശം ഉണ്ട്.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും