ഇടമലയാറിലെ മൂന്നു ഷട്ടറുകൾ അടച്ചു

കൊച്ചി: ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് ഇടമലയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ അടച്ചു. ഉച്ചയോടെ മൂഴുവൻ ഷട്ടറുകളും അടയ്ക്കാനായേക്കും. ഡാമിനു നാലു ഷട്ടറുകളാണുള്ളത്. 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. അഞ്ച് വർഷത്തിന് ശേഷമാണ് ഇടമലയാർ ഡാം വീണ്ടും തുറന്നത്.

ഇടമലയാറിലെ മൂന്ന് ഷട്ടറുകൾ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നിരുന്നു. സമീപപ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നെടുമ്പാശേരി വിമാനത്തിന്റെ പ്രവർത്തനം രണ്ടു മണിക്കൂർ നിർത്തിവെക്കേണ്ടി വന്നിരുന്നു.