മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തി

തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും വയനാട്ടിൽ എത്തി. ബത്തേരിയിലാണ്സംഘം ഇറങ്ങിയത്. മുഖ്യമന്ത്രി ആദ്യം മുണ്ടേരി ദുരിതാശ്വാസ കേന്ദ്രമാണ് സന്ദർശിച്ചത്.
ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങളുടെ ആവശ്യങ്ങൾ കേട്ട ശേഷം എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്. മുണ്ടേരി സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി വയനാട് കളക്ട്രേറ്റിലേക്ക് പോയി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, എം.ഐ.ഷാനവാസ് എംപി തുടങ്ങിയവർക്ക് പുറമെ ഉന്നത് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കാലാവസ്ഥ മോശമായതിനാൽ സംഘത്തിന് ഇടുക്കിയിൽ ഇറങ്ങായാനായില്ല.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു