പാളം നവീകരണം: മൂന്നു ദിവസം തീവണ്ടി ഗതാഗതം താറുമാറാകും

കോഴിക്കോട്: എറണാകുളം- ഇടപ്പള്ളി റെയിൽവേ പാളങ്ങളുടെ നവീകരണ പ്രവർത്തനം നടക്കുന്നതിനാൽ ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ ട്രെയിൻ ഗാതാഗതത്തിന് നീയന്ത്രണം. ഇതിന് പുറമെ,കേരളത്തിലുടനീളം മഴ കനക്കുന്ന പശ്ചാത്തലത്തിൽ ട്രെയിനുകളുടെ വേഗം കുറയ്ക്കാനും നിർദേശമുണ്ട്. നിയന്ത്രണത്തിന് പുറമെ, ആറ്
പാസഞ്ചർ ടെയിനുകൾ ഉൾപ്പെടെ എട്ട് ട്രെയിനുകൾ പൂർണമായും സർവീസ് നിർത്തിയിട്ടുണ്ട്. ഇതിന് പുറമെ, മറ്റ് ട്രെയിനുകൾ നാല് മണിക്കൂർ വരെ വൈകി
യോടുമെന്നാണ് റിപ്പോർട്ട്.

എറണാകുളം-കണ്ണൂർ, കണ്ണൂർ-എറണാകുളം ഇന്റർസിറ്റി, എറണാകുളം-ഗുരുവായൂർ, ഗുരുവായൂർ-എറണാകുളം പാസഞ്ചർ, ഗുരുവായൂർ-തൃശ്ശൂർ, തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ, എറണാകുളം-നിലമ്പൂർ, നിലമ്പൂർ-എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകളുടെ സർവീസാണ് മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുന്നത്. എന്നാൽ, നിയന്ത്രണത്തെ തുടർന്നുണ്ടാകുന്ന യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി എറണാകുളത്തുനിന്ന് പുറപ്പെടുന്ന ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് ഗുരുവായൂർ വരെയുള്ള എല്ലാ സ്റ്റേഷനിലും നിർത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.