ആഗസ്റ്റ് 15 ന് രാജ് ഭവനിൽ നടത്താനിരുന്ന സത്കാര പരിപാടി റദ്ദാക്കി; ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവർണർ ജസ്റ്റിസ് സദാശിവം തീരുമാനിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15 ന് വൈകിട്ട് 6.30 ന് രാജ് ഭവനിൽ നടത്താനിരുന്ന സത്കാര പരിപാടി ഗവർണറുടെ തീരുമാനപ്രകാരം റദ്ദാക്കി. മഴക്കെടുതി മൂലം സംസ്ഥാനത്ത് 27 പേർ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്തുമാണ് ആഘോഷപരിപാടി വേണ്ടെന്നുവച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വന്തം ശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവർണർ ജസ്റ്റിസ് സദാശിവം തീരുമാനിച്ചു.
മഴക്കെടുതിയിൽ ആശങ്കയറിയിച്ച ഗവർണർ, രാജ് ഭവന്റെയും സർക്കാരിന്റെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ചു. സർക്കാർ വകുപ്പുകളും ദുരന്തനിവാരണ ഏജൻസികളും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. സർക്കാരിന്റെ രക്ഷാ, പുനരധിവാസ പ്രവർത്തനങ്ങളിൽ ഗവർണർ സംതൃപ്തി അറിയിച്ചു.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും