ചെറുതോണി അണക്കെട്ടിന്റെ അഞ്ച്‌ ഷട്ടറുകളും തുറന്നു

ഇടുക്കി:  കനത്ത മഴയെതുടർന്ന്‌ ചെറുതോണി അണക്കെട്ടിന്റെ അഞ്ച്‌ ഷട്ടറുകളും തുറന്നു. ഷട്ടറുകളിലുടെ സെക്കൻറിൽ 600 ഘനമീറ്റർ വെളളം പുറത്തേക്ക് ഒഴുക്കുന്നു. ഇടുക്കിയിൽ ജലനിരപ്പ് 2401.72 അടിയായി. ഷട്ടറുകൾ ഒരു മീറ്റർ കൂടി ഉയർത്തി. ഘട്ടം ഘട്ടമായി 700 ഘനമീറ്റർ ഉയർത്തും.

ചെറുതോണിപാലം വെളളത്തിനടിയിലായി. ചെറുതോണി പെരിയാർ തീരത്തുളള കുടുംബാഗങ്ങളെ ഒഴിപ്പിച്ചു. പെരിയാറിന്റെ തിരത്തുളളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം. ഇടുക്കിയിലെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇടുക്കി ഡാമിലേക്കുളള നീരൊഴുക്ക് കൂടി.