സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ കേന്ദ്രസംഘത്തെ അറിയിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ നിലവിലെ സ്ഥിതിഗതികൾ അറിയിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കവും തുടർന്നുണ്ടായ ദുരിതങ്ങളും വിലയിരുത്താനാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. എന്നാൽ സ്ഥിതിഗതികൾ അതിനേക്കാൾ രൂക്ഷമായ അവസ്ഥയിലാണ് ഇപ്പോൾ. ഇക്കാര്യങ്ങൾ കേന്ദ്രസംഘത്തെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയിൽ 22 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ദുരിതം നേരിടാൻ സർക്കാർ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മഴ കൂടുതൽ ദുരിതം വിതച്ച നാലു ജില്ലകളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു