അതിശയിപ്പിക്കുന്ന വിലയും കിടിലൻ ഓഫറുമായി; എംഐ എ2 ഇന്ത്യയിൽ

ഡൽഹി: 2017 ൽ ഇറങ്ങിയ എംഐ എ1ന്റെ പിൻഗാമിയായി ഷവോമി ഇന്ത്യൻ വിപണിയിൽ ഇറക്കുന്ന രണ്ടാമത്തെ ഫോൺ ആണ് ഷവോമി എംഐ എ2. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് എംഐ എ2 ഇന്ത്യയിൽ പുറത്തിറക്കിയത്. ക്യാമറയിൽ വലിയ അപ്‌ഡേറ്റ് വരുത്തിയാണ് ഈ മിഡ് ബഡ്ജറ്റ് ആൻഡ്രോയ്ഡ് ഫോൺ എത്തുന്നത്. 64 ജിബി ഇന്റേണൽ മെമ്മറിയും 4ജിബി റാം ശേഷിയും ഉള്ള പതിപ്പാണ് ഇന്ത്യയിൽ ഷവോമി അവതരിപ്പിച്ചിരിക്കുന്നത. ഇതിന്റെ വില 16,999 രൂപയാണ്. ആൻഡ്രോയ്ഡ് ഓറീയോ സ്റ്റോക്ക് വേർഷൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

ഈ ഫോണിന്റെ സ്‌ക്രീൻ വലിപ്പം 5.99ഇഞ്ചാണ്, സ്‌ക്രീൻ ഫുൾ എച്ച്. ഡി പ്ലസാണ്. സ്‌ക്രീൻ റെസല്യൂഷൻ 1080ഃ2160 പിക്‌സലാണ്. സ്‌ക്രീൻ അനുപാതം 18:9ആണ്. 2.5ഡി കർവ്ഡ് ഗ്ലാസാണ് സ്‌ക്രീനിൽ ഉപയോഗിച്ചിരിക്കുന്നത്, ഗൊറില്ല ഗ്ലാസ് അഞ്ചിന്റെ സംരക്ഷണവും സ്‌ക്രീനിന് ലഭിക്കും. ഒക്ടാകോർ ക്യൂവൽകോം സ്‌നാപ്ഡ്രാഗൺ 660ആണ് ഈ ഫോണിന്റെ ചിപ്പ്. എംഐ എ1ൽ നിന്നും എ2വിൽ എത്തിയപ്പോൾ ക്യാമറയിലാണ് ഏറ്റവും വലിയ മാറ്റം വരുത്തിയിരിക്കുന്നത്.
പിന്നിലെ ക്യാമറ ഇരട്ട സെറ്റപ്പിലാണ് എത്തിയിരിക്കുന്നത്. ഇരു ക്യാമറകളും സോണി ഐഎംഎക്‌സ് ലെൻസിലാണ് പ്രവർത്തിക്കുന്നത്. ഫിക്‌സ്ഡ് ഫോക്കൽ ലെംഗ്ത്, സോഫ്റ്റ് എൽഇഡി ഫ്‌ലാഷ് എന്നിവ സെൽഫി ക്യാമറയ്ക്ക് എ2വിൽ ലഭിക്കും. എ2 വിന്റെ ബാറ്ററി ശേഷി 3010 എംഎഎച്ചാണ്. ആമസോൺ ഇന്ത്യവഴി വിൽപ്പനയ്ക്ക് എത്തുന്ന ഫോൺ, എംഐയുടെ ഓൺലൈൻ വിപണിയിലും, തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളിലും ആഗസ്റ്റ് 19 മുതൽ ലഭിക്കും. ഈ ഫോൺ വാങ്ങുന്നവർക്ക് നാല് ടിബി ജിയോ ഡാറ്റ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.