മഴമൂലം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ് വൈകുന്നു

ലോർഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മഴമൂലം വൈകുന്നു. മഴയും ഔട്ട്ഫീൽഡിലെ നനവും കാരണം മത്സരം കൂടുതൽ വൈകാനാണ് സാധ്യത. ഇന്ത്യൻ സമയം മൂന്നു മണിക്ക് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും മഴമൂലം ഇതുവരെ ടോസിട്ടിട്ടില്ല.

നേരത്തെ പതിവിനു വിപരീതമായി തുടരുന്ന ചൂടുകാറ്റ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളുടെ ഘടനയിൽ മാറ്റമുണ്ടാക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പുതിയ സാഹചര്യം എങ്ങനെ അന്തിമ ഇലവനെ തീരുമാനിക്കുന്നതിനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ഇംഗ്ലണ്ട് മുന്നിലാണ്.