വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

വയനാട്: കാലവർഷം കടുത്ത നാശം വിതച്ച വയനാട്ടിൽ ജില്ലാ കളക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയെത്തുടർന്ന് വയനാട്ടിൽ പലയിടങ്ങളിലും ഉരുൾപൊട്ടിയ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജില്ലയിലെ പുഴകളാകെ കരകവിഞ്ഞൊഴുകുകയാണ്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. താമരശ്ശേരി ചുരം ഉൾപ്പടെയുള്ള പല സ്ഥലങ്ങളിലും യാത്രക്കാരും വാഹനങ്ങളും കുടുങ്ങി കിടക്കുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് സർക്കാർ കർശനമായ നിർദേശങ്ങൾ പൊതുജനങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത.പുലർത്തണം.
കൽപ്പറ്റക്കടുത്ത് വെള്ളാരംകുന്ന് നാഷണൽ ഹൈവേയിൽ വ്യാപകമായ മണ്ണിടിച്ചിൽ രണ്ട് വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. രക്ഷാ പ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞു. യാത്രക്കാരെ രക്ഷപ്പെടുത്തി ഈ മേഖലയിൽ വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഫയർഫോഴ്സ്, പോലീസ് റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വൈകാതെ തന്ന ആർമി, നേവി എൻ.ഡി.ആർ.എഫ് സേനകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വയനാട്ടിൽ എത്തും. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേരാണ് മരിച്ചത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു