മുതിർന്ന സി.പി.എം നേതാവ് വി.ആർ ഭാസ്‌കരൻ അന്തരിച്ചു

കോട്ടയം: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു വി.ആർ ഭാസ്‌കരൻ(91) അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ജീവിച്ചിരുന്നതിൽ വി.എസ് കഴിഞ്ഞാൽ സി.പി.എമ്മിന്റെ തലമുതിർന്ന നേതാവായിരുന്നു വി.ആർ.ബി എന്നറിയപ്പെട്ടിരുന്ന വി.ആർ ഭാസ്‌കരൻ.

1986 ൽ കേരള നിയമസഭയിലേക്ക് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. 1996 ൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2015 വരെ ആ സ്ഥാനത്ത് തുടർന്നു. ദീർഘകാലം എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനറായിരുന്നു. മൃതദേഹം വെളളിയാഴ്ച രാവിലെ ഒമ്പതിന് സിപിഎം കോട്ടയം ജില്ലാകമ്മറ്റി ഓഫീസിലും 12 മുതൽ ചങ്ങനാശേരി മുനിസിപ്പ്ൽ ടൗൺ ഹാളിലും പൊതുദർശനത്തിന് വയ്ക്കും.