സംസ്ഥാനത്ത്‌ കനത്തമഴയിൽ 17 മരണം 10 പേരെ കാണാതായി

മലപ്പുറം: മലപ്പുറത്ത് ഉരുൾപൊട്ടി അഞ്ച് പേർ മരിച്ചു. നിലമ്പൂരിന് സമീപം ചെട്ടിയംപാറയിലാണ് സംഭവം. ഇന്ന് രാവിലെയാണ് ചെട്ടിയംപാറയിൽ ഉരുൾപൊട്ടലുണ്ടായത്. അതേസമയം ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഉണ്ടായ മണ്ണിടിച്ചിലിൽ ആറംഗ കുടുംബത്തെയാണ് കാണാതായത്. കാണാതായ മൂന്നു പേർക്കായി തെരച്ചിൽ പുരോഗമിച്ചുവരികയാണ്.

കനത്ത മഴയെ തുടർന്ന് ഇവരുടെ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.നാട്ടുകാരും പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഹസൻ കോയയെയും കുടുംബത്തെയുമാണ് കാണാതായത്. ഇതേതുടർന്നു നാട്ടുകാർ നടത്തിയ തെരച്ചിൽ ഹസൻ കോയയെയും മുജീബിനെയും രക്ഷപ്പെടുത്തി. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.