ഇ.പി.ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടർന്ന് രാജിവെക്കേണ്ടിവന്ന ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്. വ്യവസായ വകുപ്പ് തിരിച്ച് നൽകിയേക്കുമെന്നാണ് വിവരം. സിപിഐയ്ക്ക് ക്യാബിനറ്റ് പദവി നൽകാനും ധാരണയായി. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സമിതിയിൽ അന്തിമ തീരുമാനമെടുക്കും.
സിപിഐഎം നേതൃത്വത്തിൽ ഇതുസംബന്ധിച്ച ധാരണയായി. ഇനി മുന്നണിയുടെ അംഗീകാരമാണ് വേണ്ടത്. വെള്ളി, ശനി ദിവസങ്ങളിൽ സിപിഐഎം സംസ്ഥാനകമ്മിറ്റിയും തിങ്കളാഴ്ച ഇടതുമുന്നണി യോഗവുമുണ്ട്. ഈ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായേക്കും.
മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ജയരാജൻ തിരിച്ചെത്തുമ്പോൾ നേരത്തേ കൈകാര്യംചെയ്തിരുന്ന വ്യവസായം ലഭിച്ചേക്കാം. അല്ലെങ്കിൽ വൈദ്യുതി, തദ്ദേശം തുടങ്ങിയ പ്രധാനവകുപ്പുകളിൽ ഏതെങ്കിലും ലഭിക്കാം. ജയരാജന് വഴിയൊരുക്കാനായി ആരെയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കില്ല.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു