ഇടുക്കിഡാമിന്റെ ഷട്ടറുകൾ തുറന്നു; ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തിൽ ചെറുതോണി  ഡാമിന്റെ ഷട്ടറുകൾ തുറന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തരയോഗമാണ് ട്രയൽ റൺ നടത്താൻ കെ.എസ്.ഇബിക്ക് അനുമതി നൽകിയത്.  ചെറുതോണി ഡാമിൻറെ അഞ്ച് ഷട്ടറുകളിൽ നടുവിലുള്ള ഷട്ടറാണ്
ട്രയൽ റണിനായി തുറന്നത്‌. അൻപത് സെന്റീമീറ്റർ ഉയരത്തിൽ നാല് മണി വരെ ഷട്ടർ തുറന്നിടും. സെക്കന്റിൽ 50,000 ലിറ്റർ വെളളം ഒഴുകും.

രാവിലെ പത്ത് മണിയ്ക്ക് 2398.8 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.  2403- റിസർവോയറിൻറെ പരമാവധി സംഭരണശേഷി. ദുരന്തനിവാരണസേനയുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല റവന്യൂ വകുപ്പിനെ ഏൽപിച്ചിട്ടുണ്ട്.

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹച്യരത്തിൽ ചെറുത്തോണി ഡാമിൻറെ താഴത്തുള്ളവരും ചെറുതോണി പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവരും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.