നരേലയിൽ ട്രെയിൻ ഇടിച്ച് ഇരുപത് പശുക്കൾ ചത്തു

ഡൽഹി: റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്ന കാലിക്കൂട്ടത്തിനെ എക്പ്രസ് ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു. ഡൽഹി നരേലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. ഇരുപത് കാലികൾ അപകടത്തിൽ കൊല്ലപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ട്രാക്കിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ഗുരുതരമല്ല. ട്രാക്കിന്റെ അറ്റകുറ്റപണികൾ നടക്കുകയാണ്. അപകടം വടക്കൻ മേഖലയിലെ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന കൽക്ക ശതാബ്ദി എക്പ്രസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് മണിക്കൂറിലധികം വൈകിയാണ് കൽക്ക ശതാബ്ദി എക്പ്രസിന് പുറപ്പെടാനായത്.
കാലിക്കൂട്ടത്തെ കണ്ട് ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും കാലിക്കൂട്ടം ചിതറിയോടുകയായിരുന്നു. ഇതാണ് കൊല്ലപ്പെട്ട കാലികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായത്. ഹോലമ്പി കലാനും നരേലായ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കാണ് കാലിക്കൂട്ടം മുറിച്ച് കടന്നത്. അപകടത്തിൽ ട്രെയിൻ യാത്രികർക്ക് പരിക്കില്ല.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും