കരിപ്പൂരിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസിന് അനുമതി

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ സർവീസ് നടത്താൻ ഡിജിസിഎ സൗദി എയർലൈൻസിന് അനുമതി നൽകി. മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഡിജിസിഎ കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നൽകുന്നത്. കരിപ്പൂർ-ജിദ്ദ കരിപ്പൂർ-റിയാദ് വിമാനങ്ങൾക്കാണ് സൗദി എയർലൈൻസ് അനുമതി തേടിയത്.

എയർ ഇന്ത്യയും മറ്റു വിദേശവിമാന കമ്പനികളും കരിപ്പൂർ വഴി വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കാൻ നേരത്തെ അനുമതി തേടിയിരുന്നു. മലബാറിൽ നിന്നുള്ള പ്രവാസികൾക്കും തീരുമാനം ആശ്വാസകരമാവും. സൗദി സെക്ടറിലേക്ക് വലിയ വിമാനങ്ങൾ എത്തുന്നതോടെ കരിപ്പൂർ വീണ്ടും ലാഭത്തിലാകുമെന്നാണ് എയർപോർട്ട് അതോറിറ്റിയുടെ പ്രതീക്ഷ. .