ജനക്കൂട്ടം തള്ളി കയറി; കരുണാനിധിയുടെ പൊതുദർശനം അലങ്കോലപ്പെട്ടു

ചെന്നൈ: ബാരിക്കേഡുകൾ തകർത്ത് ജനക്കുട്ടം തള്ളികയറിയതിനെ തുടർന്ന് കരുണാനിധിയുടെ പൊതുദർശനം അലങ്കോലപ്പെട്ടു. തിക്കിലും തെരക്കിലും പെട്ട് രണ്ട് പേർ മരിച്ചു. മുപ്പത് പേർക്ക് പരിക്കേറ്റു. പോലിസിന് നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് തമിഴ്‌നാട് പേലിസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.രാഹുൽഗാന്ധി അടക്കമുള്ള പ്രമുഖ വ്യക്തികൾ ഇനിയും അന്തിമോപചാരമർപ്പിക്കാൻ എത്താനായിട്ടുണ്ട്.