സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരെ നിയമം ശക്തമാക്കി കേന്ദ്ര സർക്കാർ

ഡൽഹി: ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പല സംസ്ഥാനങ്ങളിലും നടന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളായിരുന്നു. ദുരുപയോഗം ചെയ്യുന്നു എന്ന് ശ്രദ്ധയിൽപ്പെട്ടാൽ സമൂഹമാധ്യമങ്ങൾ ബ്ലോക്ക് ചെയ്യാൻ ടെലകോം സേവനദാതാക്കൾ, സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കിൽ ഇവ ബ്ലോക്ക് ചെയ്യാനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കത്തയച്ചിരുന്നു.
വ്യാജവാർത്തകൾ പൊതുജനങ്ങളിലെത്താതെ തടയാനുള്ള വകുപ്പായ ഐടി ആക്റ്റിലെ 63എ വകുപ്പ് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ സൈബർ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമോ ദുരുപയോഗം ചെയ്യപ്പെടുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ സാധിക്കില്ലെന്നാണ് സൈബർ നിയമവിഭാഗത്തിന്റെ പ്രതികരണം. അടുത്തിടെ സന്ദേശങ്ങൾ കൂട്ടമായി കൈമാറുന്ന കാര്യത്തിൽ വാട്ട്‌സ് ആപ്പിന് നിർദ്ദേശങ്ങൾ കൊണ്ടുവന്നിരുന്നു. ഒരേ സമയം അഞ്ചുപേർക്ക് മാത്രമേ സന്ദേശങ്ങൾ കൈമാറാൻ സാധിക്കൂ എന്നായിരുന്നു നിർദ്ദേശം. മാത്രമല്ല ക്വിക്ക് ഫോർവേർഡ് ബട്ടണും എടുത്ത് മാറ്റിയിരുന്നു.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും