ജനലക്ഷങ്ങൾ രാജാജി ഹാളിലേക്ക്, സംസ്‌കാരം ഇന്ന് വൈകിട്ട്‌

ചെന്നൈ: അന്തരിച്ച നേതാവ് എം.കരുണാനിധിയുടെ മൃതദേഹം  ചെന്നൈ രാജാജി ഹാളിൽ  പൊതുദർശനത്തിന് വെച്ചു. പുലര്‍ച്ചെ 5.30ഓടെയാണ് സി.ഐ.ടി നഗറിലെ കനിമൊഴിയുടെ വീട്ടില്‍ നിന്നും കരുണാനിധിയുടെ ഭൗതികദേഹം ആംബുലന്‍സില്‍ രാജാജി നഗറിലെത്തിച്ചത്. കരുണാനിധിയെ അവസാനമായി കണ്ട് തങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ രാജാജി ഹാളിന് മുന്നില്‍ വരി നില്‍ക്കുന്നുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തും. കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി ചെന്നൈയിൽ എത്തി അന്തിമേപചാരമർപ്പിച്ചു.കേരള ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചെന്നൈയിലെത്തും. ഇന്ന് തമിഴ്‌നാട്ടില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.