ചതുപ്പില്‍ പുതഞ്ഞ ആനയെ രക്ഷപ്പെടുത്തി (വീഡിയോ)

പത്തനംതിട്ട: കൊടുമണ്ണില്‍ ചതുപ്പില്‍  പുതഞ്ഞ ആനയെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്. ജെസിബി ഉപയോഗിച്ച് ആനയെ കരയ്ക്ക് അടുപ്പിക്കാനുളള ആദ്യ ശ്രമം വിജയിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രവും ചെളിയില്‍ പുതഞ്ഞു.

കൊടുമണ്‍ സ്വദേശി കുഞ്ഞുമോന്റെ ശിവശങ്കരന്‍ എന്ന ആനയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. എംജിഎം സ്‌കൂളിന് സമീപത്തെ റബര്‍ തോട്ടത്തില്‍ വെളളം കുടിപ്പിക്കാന്‍ കൊണ്ടുപോയതിനിടയിലാണ് ആന ചതുപ്പില്‍ താഴ്ന്നത്. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപെടുത്തിയത്.