കരുണാനിധി അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധി അന്തരിച്ചു. 94വയസായിരുന്നു. വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായിരുന്നു.

 

കരുണാനിധിയുടെ മരണത്തെ തുടർന്ന് ചെന്നൈയിൽ സുരക്ഷ കർശനമാക്കി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ചെന്നൈയിൽ വിന്യസിച്ചു. മരണവാർത്ത അറിഞ്ഞ് നിരവധി പ്രവർത്തകരാണ് കാവേരി ആശുപത്രിക്ക് മുന്നിൽ തടിച്ച്കൂടിയത്. പ്രവർത്തകരെ നിയന്ത്രിക്കാൻ പോലിസ് ഉദ്യോഗസ്ഥർ നന്നേപാടപപെട്ടു.