അമേരിക്ക ഇറാനുമേലുള്ള ഉപരോധം പുനഃസ്ഥാപിച്ചു

ഇറാനുമായുള്ള ആണവ ഉടമ്പടിയിൽ നിന്നും പിൻമാറിയതിനു പിന്നാലെ ഇറാനുമേലുള്ള ഉപരോധം അമേരിക്ക പുനഃസ്ഥാപിച്ചു. വാഹനവിപണന മേഖലയിലും ആഭരണ മേഖലയിലുമാണ് ഉപരോധം. വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നാരോപിച്ചാണ് അമേരിക്ക ഇറാനുമായുള്ള സംയുക്ത ആണവ ഉടമ്പടിയിൽ നിന്നും പിൻമാറിയത്.

നവംബർ അഞ്ച് മുതൽ ഊർജ്ജ മേഖലയിലും സാമ്പത്തിക മേഖലയിലും ഉപരോധം നിലവിൽ വരും. ഉപരോധം ഇറാനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.