മുടി കൊഴിച്ചിലും അകാല നരയും തടയാൻ ഒരു എളുപ്പവഴി

മിക്കവരെയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് മുടികോഴിച്ചിൽ. മുടികൊഴിച്ചിൽ തടയിന്നതിനായി നിരവധി മരുന്നുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.  എന്നാൽ  മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരെ പോരാടുന്നതിനും ഉലുവ ഏറെ സഹായകരമാണ്.

കുതിർത്ത ഉലുവ നന്നായി അരച്ചു വയ്ക്കുക. ആദ്യം അല്പം വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിക്കുക. അതിനു ശേഷം നേരത്തെ തയ്യാറാക്കിയ ഉലുവ തലയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയണം. മുടികൊഴിച്ചിൽ മാറികിട്ടും. ഉലുവ ചേർത്ത ഭക്ഷണം കഴിക്കുന്നതും മുടിവളർച്ചയ്ക്ക് സഹായകമാണ്. ഉലുവ ചേർത്ത് മൂപ്പിച്ച വെളിച്ചെണ്ണ ചെറുചൂടോടെ തലയിൽ ചേർത്തു പിടിപ്പിക്കുക. അടുത്ത ദിവസം കഴുകുക്കളയുക.. അകാല നര തടയാൻ ഇത് ഗുണകരമാണ്‌.