അതിർത്തിയിൽ ഏറ്റുമുട്ടൽ: നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: വടക്കൻ കശ്മീരിലെ ഗുരേഷ് സെക്ടറിൽ ചൊവ്വാഴ്ച രാവിലെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മേജറടക്കം നാല് സൈനികർ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടു പേരാണ് നുഴഞ്ഞുകയറ്റ സംഘത്തിലുണ്ടയിരുന്നതെന്നാണ് വിവരം.
നിയന്ത്രണ രേഖയിൽ പൊതുവേ സമാധാന മേഖലയായ ഗുരേസ് സെക്ടർ വഴിയാണ് ഇവർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. തെരച്ചിലിനിടെ ഇവർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിമുതൽ ഈ മേഖലയിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ. ഏറ്റുമുട്ടൽ തുടരുകയാണ്.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും