കന്യാസ്ത്രീ ലൈംഗികപീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിൻ ബിഷപ്പ്

ഡൽഹി: കന്യാസ്ത്രീ ലൈംഗികപീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിൻ ബിഷപ്പ്. ജലന്ധർ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നുവെന്ന് ഉജ്ജയിൻ ബിഷപ്പ് മൊഴി നൽകി. ഇക്കാര്യം നേരിട്ടും കത്തിലൂടെയും പറഞ്ഞെന്ന് ഫാ.സെബാസ്റ്റ്യൻ വടക്കേൽ വിശദമാക്കി. പ്രശ്‌നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തിലെത്തി ചർച്ച നടത്തിയിരുന്നു. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വിശദമാക്കിയത്.