താരങ്ങളുമായി ‘അമ്മ’യുടെ നിർണായക കൂടിക്കാഴ്ച ഇന്ന്

കൊച്ചി: സംഘടനയ്‌ക്കെതിരെ ആരോപണമുന്നയിച്ച അംഗങ്ങളുമായി താരസംഘടനയായ അമ്മയുടെ ചർച്ച ഇന്ന് കൊച്ചിയിൽ നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് അമ്മയുടെ എക്‌സിക്യൂട്ടീവ് ചേർന്നശേഷം ആദ്യം അമ്മയ്ക്ക് കത്ത് നൽകിയ അംഗങ്ങളും നടിമാരുമായ രേവതി, പാർവതി, പത്മപ്രിയ ചർച്ച അതിനുശേഷം ജോയ്മാത്യുവും ഷമ്മി തിലകൻ എന്നിവരുമായാണ് ചർച്ച നടക്കുക.
ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നാണ് നടിമാരുടെ പ്രധാനപ്പെട്ട ആവശ്യം. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനായി അമ്മ സ്വീകരിക്കേണ്ട നടപടികൾ, സിനിമാ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടന ചെയ്യേണ്ട കാര്യങ്ങൾ എന്നിവയാണ് ചർച്ച ചെയ്യുന്ന മറ്റു കാര്യങ്ങൾ.
അമ്മയിലെ നടപടികൾ സുതാര്യമാകണമെന്നാണ് ജോയ് മാത്യുവിന്റെയും ഷമ്മി തിലകൻറെയും ആവശ്യം. കാലഹരണപ്പെട്ട നിയമാവലി പരിഷ്‌ക്കരിക്കണമെന്നും ഇവർ ആവശ്യപ്പെടും. തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി തിരുത്തണമെന്ന ആവശ്യവും ഷമ്മി തിലകൻ ഉന്നയിക്കും. അതെസമയം ഡബ്ല്യുസിസിയുമായല്ല ചർച്ചയെന്നും ചർച്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് അമ്മയുടെ നിലപാട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു