മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പിലിടിച്ച് മൂന്ന് മരണം.   ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ഉൾക്കടലിലാണ്  അപകടമുണ്ടയത്.  ബോട്ടിൽ ഉണ്ടായിരുന്ന 12 പേരെ രക്ഷപ്പെടുത്തി. കുളച്ചിൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കോസ്റ്റ്ഗാർഡും മർച്ചന്റ് നേവിയും ഉൾപ്പെടെയുള്ളവർ ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. മുനമ്പത്തു നിന്നും 28 നോട്ടിക്കൽമൈൽ അകലെ അന്താരാഷ്ട്ര കപ്പൽചാലിലാണ് അപകടം. അപകടമുണ്ടാക്കിയ കപ്പൽ കണ്ടെത്താനായില്ല.