സ്വാതന്ത്ര്യ ദിനത്തിൽ വമ്പിച്ച ഓഫറുകളുമായി വിവോ എത്തുന്നു

72ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായി സ്മാർട്ട്‌ഫോണുകൾക്ക് കിടിലൻ ഓഫറുകൾ ഒരുക്കി വിവോ. 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ്  7 ആരംഭിച്ച ഓഫർ 9 ന് അവസാനിക്കും.  ഉപയോക്താക്കൾക്ക് ആനൂകൂല്യങ്ങൾ ഷോപ്.വിവോ.കോം എന്ന വിവോയുടെ ഓൺലൈൻ സേറ്റോർ വഴി ലഭ്യമാകും. വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ നെക്‌സ്, വിവോ 9 സ്മാർട്ട്‌ഫോണുകൾ സ്വാതന്ത്ര്യ ദിന ഫ്‌ളാഷ്‌  വിൽപന വഴി കേവലം 1947 രൂപയ്ക്ക് ലഭ്യമാകും. അതൊടൊപ്പം ഇയർഫോൺ, യുഎസ്ബി എന്നിവ 72 രൂപക്കും സ്വന്തമാക്കാം.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഓഫറിൽ വിവോയുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 4000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും വിവോ ഒരിക്കിയിട്ടുണ്ട്. ഇതിനുപുറമെ 12 മാസം നീണ്ടുനിൽക്കുന്ന നോ കോസ്റ്റ് ഇഎംഐയും ലഭിക്കുന്നതായിരിക്കും. സ്വാതന്ത്ര്യദിന ഓഫറിൽ കൂപ്പൺ ഡീലുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ്  7 ഉച്ചയ്ക്ക് 12 ന് ആരെഭിക്കുന്ന ഫ്‌ളാഷ്‌ വിൽപന സ്‌റ്റോക്ക് തീരും വരെ ലഭ്യമാകും.