കരുണാനിധിയുടെ ആരോഗ്യനില ഗുരുതരം

ചെന്നൈ:  ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. ആന്തരീക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി. തീവ്ര ചികിൽസ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ല. അടുത്ത 24 മണിക്കൂറിലെ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബുള്ളറ്റിൻ.

കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് രാത്രിയില്‍ സ്ഥിതി ഗുരുതരമായെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു