സിന്ധുവിന് തോൽവി

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോൽവി. വനിതാ സിംഗിൾസ് ഫൈനലിൽ മുൻ ചാമ്പ്യൻ സ്‌പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോറ്റത്. സ്‌കോർ: (19-21, 21-10).

തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒകുഹരയോടായിരുന്നു സിന്ധുവിന്റെ ഫൈനലിലെ തോൽവി. കഴിഞ്ഞ ഒളിമ്പിക് ഫൈനലിലും സിന്ധു മരിനോട് തോറ്റിരുന്നു. മരിന്റെ മൂന്നാമത്തെ ലോക കിരീടമാണിത്. 2014ൽ കോപ്പൻഹേഗനിലും 2015ൽ ജക്കാർത്തയിലുമാണ് മരിൻ ഇതിന് മുൻപ് ലോക കിരീടം നേടിയത്. 2015ൽ ഇന്ത്യയുടെ സൈന നേവാളിനെ മറികടന്നായിരുന്നു മരിൻ സ്വർണം നേടിയത്.