സൗദിയിൽ പതിനൊന്നു പുതിയ തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം

റിയാദ്: പതിനൊന്നു പുതിയ തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. ഇതിനായി സ്വദേശികൾക്ക് പരിശീലനപദ്ധതി ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ട്. മെഡിക്കൽ , ഐടി, ടെലകോം, അക്കൗണ്ടിംഗ്, ഇൻഡസ്ട്രിയൽ, എൻജിനീയറിംഗ് കൺസൽട്ടൻസി, ട്രേഡ് & റീട്ടെയ്ൽ ട്രേഡ്, ടൂറിസം, ഗതാഗതം, കോൺട്രാക്റ്റിംഗ്, നിയമം എന്നീ പതിനൊന്നു മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിനായി സ്വദേശികൾക്ക് തീവ്ര പരിശീലനം നൽകാൻ സ്വകാര്യ, സർക്കാർ മേഖലകളിലെ പതിനെട്ടു കമ്പനികളുമായി സൗദി തൊഴിൽ മന്ത്രാലയം കരാറുകൾ ഉണ്ടാക്കിയെന്നാണ് വിവരം.

അടുത്തമാസം സ്വദേശിവൽക്കരണം തുടങ്ങാനിരിക്കുന്ന പന്ത്രണ്ട് മേഖലകൾക്കു പുറമെയാണിത്.